Advertisement

കിഴക്കമ്പലം സംഭവം; ലേബർ കമ്മീഷണർ റിപ്പോർട്ട് ഇന്ന് സംസ്ഥാന സർക്കാരിന് നൽകും

December 31, 2021
1 minute Read

കിഴക്കമ്പലം സംഭവത്തിൽ ലേബർ കമ്മീഷണർ ഇന്ന് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകും.കിഴക്കമ്പലത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കിറ്റക്സിന്‍റെ തൊഴിലാളി ക്യാമ്പിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നത്.

തൊഴിൽ മന്ത്രിയുടെ ഓഫീസിനാണ് റിപ്പോർട്ട് കൈമാറുന്നത്. ഇതിനിടെ കസ്റ്റഡിയിലുളള നാലു പ്രതികളുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ ഇവരെ താമസസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു.

കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച അതിഥി തൊഴിലാളികളില്‍ നാല് പേരെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് കസ്റ്റഡിയില്‍ വിട്ടത്. ആക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് സംഘർഷത്തിന് പിന്നിലെ കാരണങ്ങളെകുറിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം.

Story Highlights : kizhakkambalam-kitex-migrant-workers-clash-with-police-labor-commissioner-report-today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top