എസ്. സുദേവന്‍ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തുടരും

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവന്‍ തുടരും. മുന്‍ എംഎല്‍എ ഐഷാ പോറ്റിയും മുന്‍ മേയര്‍ സബിതാ ബീഗവും ജില്ലാ കമ്മിറ്റിയിലേക്കെത്തും. അഞ്ച് വനിതകള്‍ വേണമെന്ന പാര്‍ട്ടി മാനദണ്ഡം ചിന്താ ജെറോമിന് അനുകൂലമായേക്കും. ഇരവിപുരം എംഎല്‍എ എം.നൗഷാദും ജില്ലാ കമ്മിറ്റിയിലേക്ക് എത്തുമെന്നാണ് സൂചന.
അതേസമയം അച്ചടക്ക നടപടി നേരിട്ട മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി ആര്‍ വസന്തന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് വിയോജിപ്പാണുള്ളത്. കരുനാഗപ്പള്ളിയില്‍ വിഭാഗീയ പ്രവണത തുടരുന്നതില്‍ കടുത്ത അതൃപ്തിയാണ് നേതൃത്വത്തിന് ഉള്ളത്.
Read Also : സംസ്ഥാനത്തെ രാത്രികാല നിയന്ത്രണം ഇന്നവസാനിക്കും; നിയന്ത്രണങ്ങള്‍ തുടരില്ലെന്ന് സൂചന
സിപിഎം കൊല്ലം ജില്ലാ സമ്മേളനം ഇന്നാണ് സമാപിക്കുക. വൈകിട്ട് നടക്കുന്ന പൊതുയോഗം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ കുമളിയില്‍ തുടക്കമാകും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അന്വേഷണ കമ്മിഷണന്‍ കണ്ടെത്തിയ എസ് രാജേന്ദ്രന്റെ ഭാവി തന്നെയാണ് സമ്മേളനത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം.
Story Highlights : CPIM kollam, s sudevan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here