ഡൽഹിയിൽ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ

അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്തുകാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സീലംപൂർ സ്വദേശിയായ മുഹമ്മദ് നദീം ഖാൻ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
ഐഎസ്‌ബിടി കശ്മീരി ഗേറ്റിന് സമീപം വൻതോതിൽ ഹെറോയിൻ വിതരണം ചെയ്യാൻ നദീം എത്തുമെന്ന് വ്യക്തമായ വിവരം ലഭിച്ചു. രാവിലെ 8 മുതൽ പരിശോധന നടത്തി. ബീഹാറിലെ സസാറാമിൽ നിന്ന് പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഡൽഹി എൻസിആർ വഴി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഹെറോയിൻ ചരക്കുകൾ കൊണ്ടുവന്ന കേസിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഡൽഹിയിലെ മയക്കുമരുന്ന് സംഘത്തിന്റെ തലവനെ നദീം പരിചയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിച്ചു. തുടർന്ന് നദീം ഖാൻ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭാര്യാപിതാവിന്റെ അനധികൃത മയക്കുമരുന്ന് വ്യാപാരം കൈകാര്യം ചെയ്യാൻ തുടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Story Highlights : inter-state-drug-peddler-arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here