Advertisement

ക്ലോപ്പിനു കൊവിഡ്; ചെൽസിക്കെതിരായ മത്സരം നഷ്ടമാവും

January 2, 2022
Google News 1 minute Read

ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പിനു കൊവിഡ് സ്ഥിരീകരിച്ചു. ക്ലോപ്പിനൊപ്പം മറ്റ് മൂന്ന് ബാക്ക്റൂം സ്റ്റാഫുകൾക്ക് കൂടി കൊവിഡ് പോസിറ്റീവായി. ഇതോടെ, ഇന്ന് ചെൽസിക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ ക്ലോപ്പ് സൈഡ്‌ലൈനിൽ ഉണ്ടാവില്ല. സഹപരിശീലകൻ പെപ് ലിൻഡേഴ്സ് ആവും ഇന്ന് പരിശീലകൻ്റെ റോൾ അണിയുക.

ക്ലോപ്പിന് നേരിയ രോഗലക്ഷണങ്ങൾ ഉണ്ടെന്നും നിലവിൽ അദ്ദേഹം ഐസൊലേഷനിലാണെന്നും ക്ലബ് വാർത്താകുറിപ്പിൽ അറിയിച്ചു. നേരത്തെ അറിയിച്ച പേര് വെളിപ്പെടുത്താത്തവർക്കൊഴികെ മറ്റ് താരങ്ങൾക്കൊന്നും കൊവിഡ് ബാധിച്ചിട്ടില്ല. ആർടിപിസിആർ ടെസ്റ്റ് കൂടി പോസിറ്റീവാണെങ്കിൽ വ്യാഴാഴ്ച ആഴ്സണലിനെതിരെ നടക്കുന്ന ലീഗ് കപ്പ് സെമിഫൈനലിൻ്റെ ആദ്യ പാദ മത്സരവും ക്ലോപ്പിനു നഷ്ടമാവും.

Story Highlights : Liverpool Jurgen Klopp Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here