എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടം, 20 പേർക്ക് പരുക്ക്

എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടം, 20 പേർക്ക് പരുക്ക്. കെഎസ്ആർടിസി ബസും ട്രാവലറും കുട്ടിയിടച്ചാണ് അപകടം. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്.(edappally)
Read Also : ‘സൂപ്പർ ഹീറോ’ ടൊവി @ 2022
ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. ഈ മിനിലോറി ശബരിമല തീർത്ഥാടകരുടെ ട്രാവലറിലേക്ക് ചെന്നിടിക്കുകയായിരുന്നു. ഈ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിച്ചു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
അടുത്ത് സർവീസ് കഴിഞ്ഞ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. സ്ഥിരമായി ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ്.
Story Highlights : edappally-accident-20-injured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here