33 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി അമ്മയും മകനും; ഹൃദയസ്പർശിയായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയിയിലൂടെ മാത്രം കേട്ടറിഞ്ഞ കഥകൾ ആണെങ്കിൽ കൂടി ചിലതെല്ലാം നമ്മെ അത്രമേൽ സ്പർശിക്കുന്ന സംഭവങ്ങളാണ്. 33 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അമ്മയുടെയും മകന്റെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ണുനനയിക്കുന്നത്. കേൾക്കുമ്പോൾ ഒരുപക്ഷെ വിശ്വസിക്കാൻ പ്രയാസമായിരിക്കാം. പക്ഷെ ഇതെല്ലാം നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളാണ്. നാല് വയസ്സുള്ളപ്പോഴാണ് ലി ജിഗ്വയ് തന്റെ അമ്മയെ നഷ്ടപ്പെടുന്നത്. തന്റെ മുപ്പത്തിയേഴാം വയസിൽ അമ്മയെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇന്ന് അദ്ദേഹം.
ലിയെയ്ക്ക് നാല് വയസുള്ളപ്പോൾ സമീപവാസിയായ കഷണ്ടിയുള്ള ഒരാൾ കളിപ്പാട്ടം കാണിച്ച് തട്ടിക്കൊണ്ടുപോയി മറ്റൊരു കുടുംബത്തിന് അവനെ വിൽക്കുകയായിരുന്നു. 1989 ലാണ് സംഭവം നടക്കുന്നത്. അവനെ ആ കുടുംബം പഠിപ്പിച്ചു. ഇന്ന് ലിയെ രണ്ടു കുട്ടികളുടെ അച്ഛനാണ്. എങ്കിലും എന്നും തന്റെ ഗ്രാമത്തെ കുറിച്ചും വീട്ടുകാരെ കുറിച്ചും ലിയെ ഓർക്കുമായിരുന്നു. 24 വർഷം മുമ്പ് നഷ്ടപ്പെട്ട മകനെ അച്ഛൻ കണ്ടെത്തിയ സംഭവമാണ് ലി ജിംഗ്വയ്‌ക്ക് താൻ ജനിച്ച കുടുംബത്തെ തേടിയിറങ്ങാൻ പ്രചോദനമായത്. ആ യാത്രയാണ് 2000 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ചെന്നവസാനിച്ചത്. ജനുവരി ഒന്നിനാണ് ലിയെ തന്റെ അമ്മയെ വീണ്ടും കണ്ടുമുട്ടിയത്. ഇരുവരും കെട്ടിപിടിച്ച് കരയുന്ന ഹൃദയസ്പർശിയായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
രക്ഷിതാക്കളെ കണ്ടെത്താൻ ലി ജിംഗ്വ ഒരു രൂപരേഖ തയ്യാറാക്കുകയും പൊലീസിന് കൈമാറുകയും ആയിരുന്നു. ആ രൂപരേഖയ്ക്ക് ചൈനയുടെ തെക്ക് പടിഞ്ഞാറുള്ള ഴാതോങ്ങിലെ ഒരു ഗ്രാമവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിഎന്‍എ പരിശോധന നടത്തിയാണ് ലിയുടെ കുടുംബത്തെ കണ്ടെത്തിയത്.
Story Highlights : man reunited with his mother 33 years later
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here