ഷാൻ വധക്കേസ്; ഒരു ആർ.എസ്.എസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ

കെ.എസ് ഷാൻ വധക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകനായ ചേർത്തല സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
എസ്‍ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
രൺജിത് വധക്കേസിൽ ഗൂഢാലോചന നടത്തുകയും പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്ത എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരു കേസുകളുമായി ബന്ധപ്പെട്ട് അന്വോഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
Story Highlights : one-arrested-in-shawn-murder-case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here