നഷ്ടമായത് ഒരു വിക്കറ്റ്; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ആദ്യ ദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് നേടിയിട്ടുണ്ട്. എയ്ഡൻ മാർക്രം (7) പുറത്തായപ്പോൾ കീഗൻ പീറ്റേഴ്സൺ (14), ഡീൻ എൽഗർ (11) എന്നിവരാണ് ക്രീസിൽ. ഇന്ത്യൻ സ്കോറിന് 167 റൺസ് മാത്രം പിറകിലാണ് ദക്ഷിണാഫ്രിക്ക. ബുംറയാണ് മാർക്രത്തെ പുറത്താക്കിയത്. (south africa start inda)
ഇന്ത്യ 202 റൺസിന് ഓൾഔട്ട് ആയിരുന്നു. താത്കാലിക ക്യാപ്റ്റൻ ലോകേഷ് രാഹുൽ (50) ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. അശ്വിൻ 46 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ ജെൻസൺ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ കഗീസോ റബാഡയും ഡുവാൻ ഒലിവിയറും 3 വിക്കറ്റ് വീഴ്ത്തി.
Read Also : തകർപ്പൻ ബൗളിംഗുമായി ദക്ഷിണാഫ്രിക്ക; ഇന്ത്യ 202ന് ഓൾഔട്ട്
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർമാരായ രാഹുലും അഗർവാളും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ആദ്യ വിക്കറ്റിൽ 36 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. അഗർവാളിനെ (26) പുറത്താക്കിയ മാർക്കോ ജെൻസൺ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക്‌ത്രൂ മനൽകി. 24ആം ഓവറിലെ തുടർച്ചയായ രണ്ട് പന്തുകളിൽ പൂജാരയെയും (3), രഹാനെയെയും (0) മടക്കി അയച്ച ഒലിവിയർ ഇന്ത്യയെ പ്രതിസന്ധിയിലാക്കി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ഇന്ത്യക്ക് വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു.
ഹനുമ വിഹാരി (20), ഋഷഭ് പന്ത് (17) എന്നിവരൊക്കെ വേഗം മടങ്ങിയപ്പോൾ ഇന്ത്യ ഒരു ഘട്ടത്തിൽ 200ൽ താഴെ ഓൾഔട്ടായേക്കും എന്ന് തോന്നിയിരുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ആർ അശ്വിനാണ് (46) വലിയ തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ശർദ്ദുൽ താക്കൂർ (0), മുഹമ്മദ് ഷമി (9) എന്നിവരും പെട്ടെന്ന് പുറത്തായെങ്കിലും 14 റൺസെടുത്ത് പുറത്താവാതെ നിന്ന് ജസ്പ്രീത് ബുംറ ഇന്ത്യയെ 200 കടത്തി. സിറാജ് (1) ആണ് ഇന്ത്യയുടെ അവസാന വിക്കറ്റ്.
Story Highlights : south africa good start inda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here