ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര തേടി ടീം ഇന്ത്യ; രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് വാണ്ടറേഴ്സിൽ ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര ജയം തേടിയാകും ടീം ഇന്ത്യ ഇന്ന് ഇറങ്ങുക. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് തുടക്കമാവുക. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ ഭാഗ്യവേദി കൂടിയാണ് വാണ്ടറേഴ്സ്. വന്‍മതിലിന് ആദ്യ ടെസ്റ്റ് സെഞ്ചുറി സമ്മാനിച്ച മൈതാനം.
Read Also : ‘സൂപ്പർ ഹീറോ’ ടൊവി @ 2022
ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. മോശം ഫോമിലുള്ള ചേതേശ്വർ പൂജാരയ്ക്ക് പകരം ഹനുമ വിഹാരിയെ ഇറക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും വിജയിച്ച ടീമിനെ നിലനിർത്താനാണ് സാധ്യത. പേസ് ബൗളിംഗിന് ആനുകൂല്യം കിട്ടുന്ന വാണ്ടറേഴ്സിലെ പിച്ച് മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് ത്രയത്തിന് കാര്യങ്ങൾ എളുപ്പമാക്കും.
ബാറ്റിംഗിൽ പരാജയമായെങ്കിലു സെഞ്ചൂറിയനിൽ ഫാസ്റ്റ്ബൗളർമാര്‍ തിരിച്ചുവന്നത് ദക്ഷിണാഫ്രിക്കയ്ക്കും പ്രതീക്ഷ നൽകും. വിരമിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ക്വിന്‍റൺ ഡി കോക്കിന് പകരം കൈൽ വെറെയ്ൻ ടീമിലെത്തും. ഓൾറൗണ്ടർ വിയാൻ മുൾഡറിന് പകരം ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്‌മാനെക്കൂടി പരിക്ഷിച്ചേക്കുമെന്നാണ് സൂചന.
Story Highlights : south-africa-vs-india-2nd-test-preview-team-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here