ജലവൈദ്യുത പൊട്ടിത്തെറിയിലൂടെ ഒരു തടാകം; നുരഞ്ഞ് പൊങ്ങി ഷാംപെയ്ൻ പൂൾ…

ന്യൂസീലാൻഡിലെ ഏറ്റവും വർണാഭമായ ജിയോതെർമൽ തടാകമാണ് ഷാംപെയ്ൻ പൂൾ. യഥാർത്ഥത്തിൽ ഇതൊരു ചൂടുള്ള നീരുറവയാണ്. എപ്പോഴും നുരഞ്ഞുപൊങ്ങി നിൽക്കുന്നതുകൊണ്ടാണ് ഇതിന് ഷാംപെയ്ൻ പൂൾ എന്ന് പേര് ലഭിച്ചത്. ന്യൂസിലാന്‍ഡിലെ നോർത്ത് ദ്വീപിലെ വയറ്റാപു ജിയോതർമൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലം അഗ്നിപർവത തടാകത്തിന്റെ ഭാഗമാണ്. 900 വർഷങ്ങൾക്ക് മുമ്പാണ് ഇത് രൂപപ്പെട്ടത്. നിറങ്ങളുടെ തടാകം എന്നും ഇത് അറിയപ്പെടാറുണ്ട്.
ജലവൈദ്യുത പൊട്ടിത്തെറിയിലൂടെയാണ് ഈ അഗ്നിപർവത തടാകം രൂപപ്പെട്ടത്. ഈ നീരുറവ തടാകത്തിന് അടുത്തായി ഒരു ഗർത്തം ഉണ്ട്. ഈ ഗർത്തത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ? വെള്ളം മാത്രമല്ല, അതിനോടൊപ്പം സ്വർണവും വെള്ളിയും മറ്റു ധാതുക്കളും പുറത്തേക്ക് വരുന്നു എന്നതാണ് ഈ തടാകത്തിന്റെ പ്രത്യേകത. പലനിറങ്ങളിലായാണ് ഈ തടാകം ഉള്ളത്. പച്ചയും നീലയും ചുവപ്പും നിറങ്ങളെല്ലാം ചേർന്ന ഈ തടാകം കാണാൻ നല്ല ഭംഗിയാണ്. ഇത് സന്ദർശിക്കാനായി നിരവധി സഞ്ചാരികളും ഇങ്ങോട്ടേക്ക് എത്താറുണ്ട്. ഈ തടാകത്തിലെ സിലിക്കേറ്റ് സാന്നിധ്യമാണ് തടാകത്തിന് ചുവപ്പ് നിറം നൽകുന്നത്.
Read Also : പലർക്കും അറിയാത്ത ഹുമയൂൺ ശവകുടീരത്തിന്റെ കഥകൾ; 452 വർഷത്തെ ചരിത്രം…
വിവിധ തരത്തിലുള്ള ധാതുക്കളാൽ സമ്പന്നമാണ് ഈ തടാകം. ഈ തടാകം കാണാൻ നിരവധി സഞ്ചാരികളും ഇങ്ങോട്ടേക്ക് എത്താറുണ്ട്. 62 മീറ്റർ ആഴവും 65 മീറ്റർ ഉയരവുമുള്ള ഒരു ഗർത്തം ഈ തടാകത്തിന് നടുക്കായി ഉണ്ട്. ധാതുക്കളുടെയും സിലിക്കേറ്റിന്റെയും നിക്ഷേപത്തിൽ നിന്നാണ് തടാകത്തിന് ഈ നിറങ്ങൾ ലഭിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡിന്റെ നിരന്തരമായ ഒഴുക്കിൽ നിന്നാണ് എപ്പോഴും തടാകം പതഞ്ഞ് പൊങ്ങി നിൽക്കുന്നത്. ഷാംപെയ്ൻ പൂൾ എന്ന പേരിന് പിന്നിലുള്ള കാരണവും ഇതുതന്നെയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here