കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; ഡി ലിറ്റ് വിവാദത്തിലെ പോര് ചർച്ചയായേക്കും

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഡി ലിറ്റ് വിവാദത്തിലെ വി.ഡി സതീശന്‍ – ചെന്നിത്തല പോര് യോഗത്തിലും ചർച്ചയാകാൻ സാധ്യതയുണ്ട്. പുനഃസംഘടന സംബന്ധിച്ചാകും മുഖ്യ ചർച്ചകള്‍. നീണ്ട ഇടവേളക്ക് ശേഷമാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്.
അതേസമയം ആഭ്യന്തര പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിച്ചുവെന്ന ആത്മവിശ്വാസത്തിലായിരുന്നു നേതൃത്വം. അതിനിടെയാണ് ഡിലിറ്റ് വിവാദത്തിൽ വി.ഡി സതീശനും ചെന്നിത്തലയും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചത്. പാർട്ടി നിലപാട് താനും കെ.പി.സി.സി അധ്യക്ഷനും പറയുന്നതാണെന്ന വി.ഡി സതീശൻ്റെ പ്രസ്താവന ചെന്നിത്തലയെ ചൊടിപ്പിച്ചിരുന്നു. എന്നാൽ തൻ്റെത് ഒറ്റയാൾ പോരാട്ടമാണെന്നാണ് ചെന്നിത്തല നൽകിയ മറുപടി.
സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം സർക്കാരിനെതിരായ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യാൻ കൂടിയാണ് രാഷ്ട്രീയ കാര്യ സമിതി വിളിച്ചത് .സില്‍വർ ലൈന്‍ വിഷയത്തില്‍ പ്രമുഖരെ നേരില്‍ക്കണ്ട് പിന്തുണതേടാന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങുന്ന സാഹചര്യത്തില്‍, ഇതിനെതിരായ പ്രതിരോധവും യോഗം ചർച്ച ചെയ്യും.
Story Highlights : KPCC Political Affairs Committee meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here