Advertisement

കിള്ളിപ്പാലത്തെ തീപിടുത്തം; ആക്രിക്കടയ്ക്ക് കെട്ടിട നിർമാണ പെർമിറ്റില്ലെന്ന് കണ്ടെത്തൽ

January 4, 2022
Google News 1 minute Read

തിരുവനന്തപുരം കിള്ളിപ്പാലത്തെ തീപിടുത്തത്തിൽ ആക്രിക്കടയ്ക്ക് കെട്ടിട നിർമാണ പെർമിറ്റില്ലെന്ന് കണ്ടെത്തൽ. വ്യാപാര ലൈസൻസും എൻഒ സി യും ഉണ്ടായിരുന്നില്ല. നഗരസഭയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കൂടുതൽ അന്വേഷണത്തിനായി നഗരസഭ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. ഹെൽത്ത് വിഭാഗത്തിലെ പ്രത്യേക സ്‌ക്വാഡാണ് അന്വേഷണം നടത്തുന്നത്.

തിരുവനന്തപുരം ആക്രിക്കടയിലെ തീപിടുത്തത്തിൽ നിയമലംഘനം കണ്ടെത്തിയാൽ നടപടിയെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞിരുന്നു. ആക്രിക്കടകൾ മാനദണ്ഡം പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുമെന്ന് മേയർ വ്യക്തമാക്കിയിരുന്നു. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കളക്ടർ അറിയിച്ചിരുന്നു. ഗോഡൗണിൽ എണ്ണയുടെ അംശം ഉണ്ടായിരുന്നതാവും തീ പടരാൻ കാരണമെന്ന് കളക്ടർ സംശയം പ്രകടിപ്പിച്ചത്.

Read Also :ആക്രിക്കടയിലെ തീപിടുത്തം; നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കും: ഡെപ്യൂട്ടി മേയർ

തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിക്ക് സമീപത്തുള്ള ആക്രിക്കടയില്‍ വന്‍ തീപിടുത്തമാണ് ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായത്. 12 ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചത്. തീപ്പൊരി വീണത് വൈദ്യുതി പോസ്റ്റില്‍ നിന്നെന്ന് കടയുടമ പ്രതികരിച്ചിരുന്നു.

Story Highlights :  trivandrum fire-building permit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here