Advertisement

ബീഹാറിൽ ഉപമുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും കൊവിഡ്

January 5, 2022
1 minute Read

ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിലെ രണ്ട് ഉപമുഖ്യമന്ത്രിമാർക്കും മൂന്ന് മന്ത്രിമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രിമാരായ രേണു ദേവി, തർകിഷോർ പ്രസാദ്, മന്ത്രിമാരായ അശോക് ചൗധരി, വിജയ് ചൗധരി, സംസ്ഥാന മന്ത്രി സുനിൽ കുമാർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്‌.

അതേസമയം ബീഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 893 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒരു ഒമിക്രോൺ കേസ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനനത്തിൻ്റെ ഭാഗമായി ബീഹാറിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാളെ മുതൽ 14 ദിവസത്തെ രാത്രി കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരും.

ഈ കാലയളവിൽ പാർക്കുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, മാളുകൾ എന്നിവ സംസ്ഥാനത്ത് അടഞ്ഞുകിടക്കും. നേരത്തെ സംസ്ഥാനത്ത് 150 ഓളം ഡോക്ടർമാർ കൊവിഡ് പോസിറ്റീവായി. പട്‌നയിലെ നളന്ദ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലെ (എൻഎംസിഎച്ച്) എഴുപത്തിരണ്ട് ഡോക്ടർമാർക്ക് കൂടി ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചതായി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

Story Highlights : 2-deputy-cms-3-ministers-infected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top