‘മലബാറിൻ്റെ മാത്രം മന്ത്രി’: റിയാസിനെതിരെ ജില്ലാ സമ്മേളനത്തില്‍ വിമർശനം

മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. റിയാസ് മലബാര്‍ മന്ത്രിയാണെന്നും ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലയ്ക്ക് മാത്രമാണ് നല്‍കുന്നതെന്നും ഇടുക്കി ജില്ലക്ക് സമ്പൂര്‍ണ അവഗണനയാണെന്നും ജില്ലാ പ്രതിനിധികള്‍ ആരോപിച്ചു.
വനം, റവന്യൂ, കൃഷി വകുപ്പുകളും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് നേരെയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. ആഭ്യന്തര വകുപ്പിന് പ്രത്യകമായി ഒരു മന്ത്രി വേണമെന്നും പൊലീസില്‍ നിന്നും വലിയ വീഴ്ച്ചകളുണ്ടായി. ഇത്തരം വീഴ്ച്ചകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. പൊലീസില്‍ അഴിച്ചുപണി അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി.
Story Highlights : muhammed-riyas-ignoring-idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here