ബട്ടിണ്ട വിമാനത്താവളംവരെ ജീവനോടെ എത്തിയതില്‍ മുഖ്യമന്ത്രിക്ക് നന്ദി; പരിഹാസവുമായി പ്രധാനമന്ത്രി

പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ വിഷയത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരിച്ചുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് പ്രതികരിച്ചതായി ജീവനക്കാര്‍ പറഞ്ഞു. ബട്ടിണ്ട വിമാനത്താവളംവരെ ജീവനോടെ എത്തിയതില്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ പരിഹാസ വാക്കുകള്‍.
പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹനത്തിന് വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. ഒരുമണിയോടുകൂടിയായിരുന്നു ഫിറോസ്പൂരില്‍ റാലി. 12.45ഓടെ പ്രധാനമന്ത്രി ബട്ടിണ്ട വിമാനത്താവളത്തിലെത്തി. ദേശീയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിക്കലായിരുന്നു നിശ്ചയിച്ചിരുന്ന ആദ്യ പദ്ധതി. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഏറെ നേരം കാത്തിരുന്ന ശേഷം യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു.
രക്തസാക്ഷി മണ്ഡപത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ച് പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിന് മുന്നിലെ വാഹനം തടഞ്ഞു. തുടര്‍ന്ന് പ്രധാമന്ത്രി 20 മിനിറ്റോളം ഓവര്‍ബ്രിഡ്ജില്‍ കുടുങ്ങി. സുരക്ഷാ വീഴ്ചയുണ്ടായതോടെ പരിപാടികള്‍ നിര്‍ത്തലാക്കി ബട്ടിണ്ട വിമാനത്താവളത്തിലേക്ക് തിരിച്ച പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസമുയര്‍ത്തിയാണ് മടങ്ങിയത്.
Read Also : ഹോം ഐസൊലേഷൻ മാർഗരേഖ പുതുക്കി കേന്ദ്രം
സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ബിജെപി ദേശീയ അധ്യക്ഷനും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പരിപാടിക്ക് പഞ്ചാബ് സര്‍ക്കാര്‍ തുരങ്കം വെച്ചു, റാലി തടസപ്പെടുത്താന്‍ സംസ്ഥാന പൊലീസിന് നിര്‍ദേശം നല്‍കി, വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ പോലും മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിസ്സമ്മതിച്ചതായും ജെ പി നദ്ദ ആരോപിച്ചു.
Story Highlights : narendra modi, charanjit singh channi, panjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here