കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; വിവിധ ഏജൻസികൾക്കെതിരേ കേന്ദ്ര അന്വേഷണം

കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; വിവിധ ഏജൻസികൾക്കെതിരേ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. ജിഎസ്ടി ഇന്റലിജൻസ്, ഇ ഡി, ഐ ടി വകുപ്പ് എന്നി ഏജൻസികൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വാസിർ x എന്ന സ്ഥാപനം 40 കൊടിയുടെ വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര നടപടി.
അതേസമയം കണ്ണുർ കേന്ദ്രീകരിച്ചു നടന്ന കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ അന്വേഷണം വിപുലീകരിച്ചു പൊലിസ്. മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ ഒരാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ ചാലാട് പഞ്ഞിക്കൽ റഷീദ മൻസിലിൽ മുഹമ്മദ് റനീഷിനെ (33)യാണ് കണ്ണൂർ സിറ്റി അസി. കമ്മിഷണർ പി. പി സദാനന്ദൻ അറസ്റ്റു ചെയ്തത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ കോടികളുടെ ഇടപാടുകൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
Story Highlights :central-govt-against-cryptocurrency-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here