അമ്മയുടെ ശവമഞ്ചം ചുമന്ന് നാല് പെൺക്കുട്ടികൾ; ഹൃദയഭേദകം ഈ ചിത്രം…

അമ്മയോളം വലുതല്ല ഭൂമിയിൽ ഒന്നും. അമ്മയുടെ വേർപാട് ഒരാൾക്കും താങ്ങാൻ പറ്റാവുന്ന ഒന്നായിരിക്കില്ല. അമ്മയുടെ ശവമഞ്ചവുമായി നിരത്തിലൂടെ നടന്നു നീങ്ങുന്ന പെണ്മക്കളുടെ ഹൃദയഭേദകമായ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അമ്മയുടെ സംസ്കാരത്തിന് ആൺമക്കൾ എത്താത്തതിനെ തുടർന്ന് പെണ്മക്കൾ നാല് കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് അമ്മയുടെ മൃതദേഹം ചുമന്നത്.
ഒഡിഷയിലെ പുരി പട്ടണത്തിനു സമീപമുള്ള മംഗളാഘട്ട് എന്ന പ്രദേശത്താണ് സംഭവം നടന്നത്. ജതി നായക് എന്ന തൊണ്ണൂറ് വയസുകാരിയാണ് ഞായറാഴ്ച മരണപ്പെട്ടത്. 4 പെൺമക്കളും 2 ആൺമക്കളുമാണ് ഇവർക്കുള്ളത്. പെണ്മക്കളുടെ വിവാഹം കഴിഞ്ഞതോടെ ആണ്മക്കൾക്കൊപ്പമായിരുന്നു ഇവരുടെ താമസം. എന്നാൽ പതിയെ ആൺമക്കൾ ഇവരിൽ നിന്ന് അകന്നു ജീവിക്കാൻ തുടങ്ങി. പിന്നീട് പെൺക്കുട്ടികളായിരുന്നു ഇവർക്ക് കൂട്ട്. അമ്മയുടെ മരണ വിവരം ഇവരെ അറിയിച്ചെങ്കിലും ആരും തന്നെ സംസ്‍കാരത്തിന് എത്തിയില്ല. ഇതോടെയാണ് പരമ്പരാഗത ആചാരങ്ങളെ പിന്തള്ളി അന്ത്യകർമങ്ങൾ ചെയ്യാൻ ഇവർ തീരുമാനിച്ചത്.
അയൽവാസികളുടെ സഹായത്തോടെ അമ്മയുടെ ശവമഞ്ചം ചുമന്ന് സംസ്കരിക്കാൻ ശ്‌മശാനത്തിൽ എത്തിക്കുകയായിരുന്നു. പത്ത് വർഷമായി സഹോദരന്മാർ അമ്മയെ ഉപേക്ഷിച്ചിട്ട്, ഒരു നേരത്തെ ഭക്ഷണം നൽകാനോ അസുഖം വന്നപ്പോൾ കാണണോ ആശുപത്രിൽ ചികിത്സയ്‌ക്കോ ഇതുവരെയും ഇവരാരും തന്നെ എത്തിയില്ല എന്ന് മകൾ സീതാമണി സാഹു പറഞ്ഞു.
Story Highlights : Daughters Shoulder Mother’s Body, Perform Last Rites After Sons Skip The Funeral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here