കൊവാക്സിൻ സ്വീകരിച്ച കുട്ടികൾക്ക് വേദനസംഹാരികൾ നൽകരുത്: ഭാരത് ബയോടെക്

കൊവാക്സിന് സ്വീകരിച്ചതിനു ശേഷം കുട്ടികൾക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് വാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില വാക്സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നൽകുന്നു എന്നാല്‍ കൊവാക്സിന്റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നുമാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്.
ചില കുത്തിവെപ്പ് കേന്ദ്രങ്ങള്‍ 500 എം.ജി പാരസെറ്റമോള്‍ ഗുളികള്‍ നൽകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. രാജ്യത്തെ 15നും 18നുമിടയിൽ പ്രായം വരുന്ന കൗമാരക്കാർക്ക് കഴിഞ്ഞ ദിവസമാണ് വാക്സിൻ നൽകാൻ ആരംഭിച്ചത്.
Read Also : പുതുവർഷത്തിൽ കഴിച്ചാൽ ഭാഗ്യം കൊണ്ടുവരുന്ന ഭക്ഷണങ്ങൾ; അറിയാം ചില വിശ്വാസങ്ങൾ…
അതേസമയം, ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്ത 30000 ആളുകളിൽ 10-20 ശതമാനം പേരില്‍ മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടതെന്നും ഭാരത് ബയോടെക് വ്യക്തമാക്കുന്നു. എന്നാൽ മരുന്ന് കഴിക്കാതെ തന്നെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഈ ബുദ്ധിമുട്ടുകള്‍ വിട്ടുമാറുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
Story Highlights : do-not-give-painkillers-to-teens-after-covaxin-shot-says-vaccine-maker-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here