Advertisement

ഫയലുകൾ കെട്ടിക്കിടക്കരുത്, ഉദ്യോഗസ്ഥർക്ക് നിർദേശം; കർമ്മ പദ്ധതിയുമായി വി.ശിവൻകുട്ടി

January 6, 2022
Google News 1 minute Read

ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കർമ്മ പദ്ധതിയുമായി മന്ത്രി വി.ശിവൻകുട്ടി. പതിനായിരത്തോളം ഫയലുകളാണ് ഡി.ജി.ഇ ഓഫീസിൽ കെട്ടിക്കിടക്കുന്നു. ഇതിൽ 6,000 ഫയലുകൾ ഒരു മാസത്തിനകം തീർപ്പാക്കണം. ബാക്കിയുള്ളവ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കണെന്നും മന്ത്രി നിർദ്ദേശിച്ചു. ഡി.ജി.ഇ ഓഫീസിൽ നേരിട്ടെത്തി മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

കെട്ടിക്കിടക്കുന്ന ഫയലുകൾ മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. പെൻഷനുകളിന്മേൽ 1,271 ഫയലുകളിൽ നടപടി പൂർത്തിയാക്കേണ്ടതുണ്ട്. അധ്യാപക പുനർവിന്യാസം, സംരക്ഷണം എന്നിവയുടെ 918 ഫയലുകൾ കെട്ടിക്കിടക്കുന്നു. അധ്യാപക നിയമന, അംഗീകാരം എന്നിവയുമായി ബന്ധപ്പെട്ട 5,088 ഫയലുകളിൽ തീർപ്പാക്കാനുണ്ട്. എയിഡഡ് /എൽ പി / യു പി അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാരം സംബന്ധിച്ച 1881 ഫയലുകൾ ഉണ്ട്. വിജിലൻസ് സെക്ഷൻ ഫയലുകളിൽ 1204 എണ്ണവും മെഡിക്കൽ റീഇമ്പേഴ്സ്മെന്റുമായി ബന്ധപ്പെട്ട 666 ഫയലുകൾ ഉണ്ട്.

സ്കൂളുകളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും ഡയറക്ടറേറ്റിന്റെ പ്രവർത്തനം പരമപ്രാധാന്യം അർഹിക്കുന്നു. ഓഫീസിൽ സമയബന്ധിതമായി ഫയലുകൾ തീർപ്പാക്കേണ്ടതുണ്ട്. ഭരണതലത്തിലെ പ്രശ്നങ്ങളുണ്ടെങ്കിൽ തൻ്റെ ഓഫീസിൻ്റെ ഇടപെടലിലൂടെ അത് പരിഹരിക്കാൻ നടപടിയെടുക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

Story Highlights : files-pending-officials-instructed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here