നിയമസഭാ തെരെഞ്ഞെടുപ്പ്; പഞ്ചാബിൽ സിആർപിഎഫിനെ വിന്യസിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ

നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചാബിൽ കേന്ദ്ര സേന വിന്യാസത്തിനുള്ള തീരുമാനം ഉടൻ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതിനാലാണ് കേന്ദ്രത്തിന്റെ ഈ നടപടി. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് ഏജൻസികൾ റിപ്പോർട്ട് ചെയ്‌തതായി കേന്ദ്രം അറിയിച്ചു. പഞ്ചാബിൽ സിആർപിഎഫിനെ വിന്യസിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ചയിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും. കർഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം പതിനഞ്ച് മിനിറ്റിലധികം വഴിയിൽ കിടന്ന സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു.
Read Also : 2022ൽ പുറപ്പെട്ട വിമാനം ലാൻഡ് ചെയ്തത് 2021ൽ!!; നടന്നത് ടൈം ട്രാവലോ??
സുരക്ഷ വീഴ്ച ഇല്ലെന്നാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാർഗ്ഗമാക്കാൻ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.
Story Highlights :punjab-elections-crpf-will-come-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here