വാണ്ടറേഴ്സിൽ അടിതെറ്റി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് ജയം

ജൊഹാനസ്ബര്‍ഗ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 240 റണ്‍സ് വിജയലക്ഷ്യം മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിന് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അര്‍ധസെഞ്ചുറി നേടി. ഇതോടെ മൂന്നുമല്‍സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി (1–1).
രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം മഴമൂലം കളി വൈകിയപ്പോഴും ആരാധർ പ്രതീക്ഷിച്ചു. മൂന്നാം ദിനം ഇന്ത്യ ഉയർത്തിയ 240 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക രണ്ടിന് 118 എന്ന ശക്തമായ നിലയിലായിരുന്നു കളിനിർത്തിയത്. 96 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പി.
വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. വാണ്ടറേഴ്സില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക നേടുന്ന ആദ്യ ജയവും. പരമ്പരയിൽ ഇരു ടീമും ഓരോ ജയം സ്വന്തമാക്കിയതോടെ കേപ്ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ തീപ്പാറുമെന്നുറപ്പായി.
Story Highlights : south-africa-beats-india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here