Advertisement

തൃശൂർ നഗരത്തിൽ ചുക്കുകാപ്പി വിൽക്കുന്ന എഞ്ചിനിയറിങ്ങ് ബിരുദധാരി ഫ്ലവേഴ്‌സ് കുടുംബത്തിലേക്ക്

January 6, 2022
1 minute Read

തൃശൂർ നഗരത്തിൽ ചുക്കുകാപ്പി വിൽക്കുന്ന എഞ്ചിനിയറിങ്ങ് ബിരുദധാരി ഫ്ലവേഴ്‌സ് കുടുംബത്തിലേക്ക്. ഫ്ലവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കവെയാണ് ഫ്ലവേഴ്‌സ് ഗ്രൂപ്പ് എംഡി ആർ ശ്രീകണ്ഠൻ നായർ വിഷ്ണുവിന് ജോലി വാഗ്ദാനം ചെയ്തത്.

സായാഹ്നങ്ങളിൽ ചുക്ക് കാപ്പിയുമായി തൃശൂർ നഗരത്തിലെ മാർക്കറ്റുകളിൽ എത്തുന്ന ഈ ചെറുപ്പക്കാരൻ അതിജീവനത്തിന്റെ അടയാളമാണ്. തമിഴ്നാട്ടിലെ എഞ്ചിനിയറിങ്ങ് പഠനത്തിന് ശേഷം തിരികെ നാട്ടിലെത്തിയ വിഷ്ണുവിനെ കാത്തിരുന്നത് കടുത്ത വെല്ലുവിളികളായിരുന്നു. വിഷ്ണുവിൻ്റെ പിതാവ് ബിസിനസുകാരനായിരുന്നു. അമ്മ മരിക്കുന്നത് വരെ ബിസിനസ് നന്നായി മുന്നോട്ടുപോയി. മരണശേഷം ബിസിനസ് നഷ്ടത്തിലായി. അച്ഛൻ ആകെ നിരാശനായി. കുറേ കാലം കഴിഞ്ഞപ്പോൾ അച്ഛൻ എങ്ങോട്ടോ പോയി.

പത്ത് വർഷത്തിലേറെയായി ഒറ്റയ്ക്കാണ് ജീവിതം. ഇതിനിടെയാണ് ഫ്ലവേഴ്‌സ് ഒരു കോടിയുടെ വേദിയിലെത്തുന്നത്. അവിടെ വിഷ്ണുവിനെ കാത്തിരുന്നത് പ്രതീക്ഷയുടെ പച്ചത്തുരുത്തായിരുന്നു. നടനാകണമെന്ന ആഗ്രഹം ഫ്ലവേഴ്സ് ഒരു കോടിയിൽ വച്ച് അറിയിച്ചപ്പോൾ ഞങ്ങൾക്കൊപ്പം ചേർന്നുകൊള്ളൂ എന്ന് ആർ ശ്രീകണ്ഠൻ നായർ അറിയിച്ചു. ഒരു നടനാകണമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടു വെപ്പാണ് ഈ അവസരമെന്ന് വിഷ്ണു പറയുന്നു.

വെള്ളിത്തിരയിലെത്തണമെന്ന വിഷ്ണുവിന്റെ ആഗ്രഹം ഫ്ലവേഴ്‌സിലൂടെ പൂവണിയട്ടെ എന്ന് ആശംസിക്കാം.

വിനോദത്തിനൊപ്പം വിജ്ഞാനവും കൈകോർക്കുന്ന ഫ്‌ളവേഴ്‌സ് ഒരു കോടി കേവലം ഒരു ചോദ്യോത്തര പരിപാടി എന്ന വിഭാഗത്തിൽ ഒതുങ്ങുന്നതല്ല. അതിനൂതന സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരീക്ഷിച്ച പരിപാടി പ്രേക്ഷകരെ കൊണ്ടുപോകുക കാഴ്ചയുടെ വിസ്മയ ലോകത്തേക്കാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള മത്സരാർത്ഥികളാണ് ഷോയുടെ മറ്റൊരു പ്രത്യേകത. വിവിധ ഗ്രൂമിംഗ് സെഷനിലൂടെയാണ് പ്രായഭേതമന്യേയുള്ള മത്സരാർത്ഥികളുടെ തെരഞ്ഞെടുപ്പ്. ഞായർ മുതൽ ബുധൻ വരെ രാത്രി 9 മണി മുതൽ 10.30 വരെയാണ് പരിപാടി.

Story Highlights : thrissur coffee seller flowers family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top