ട്രെയിൻ പോയിട്ടും ഗേറ്റ് തുറന്നില്ല; ഗേറ്റ് കീപ്പർക്ക് സസ്‌പെൻഷൻ

വർക്കല റെയിൽ വേ ക്രോസിൽ ഓട്ടോറിക്ഷ പൂട്ടിയിട്ട ഗേറ്റ് കീപ്പർക്ക് സസ്‌പെൻഷൻ. സതീഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. എന്നാൽ താൻ വാഹനം തടഞ്ഞിട്ടില്ലെന്നാണ് ഗേറ്റ് കീപ്പരുടെ വാദം.
റെയിൽവേ ഗേറ്റ് തുറക്കാൻ വൈകിയത് ചോദ്യംചെയ്തതിന് ഓട്ടോറിക്ഷയെയും യാത്രക്കാരെയും ഗേറ്റ് കീപ്പർ സതീഷ് കുമാർ പൂട്ടിയിട്ടന്നാണ് പരാതി. വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിൽ ബുധനാഴ്ച രാവിലെ 4.30-ഓടെയായിരുന്നു സംഭവം.
വർക്കല സ്വദേശി ആശിഷിന്റെ ഓട്ടോയിൽ സഞ്ചരിച്ച മലയിൻകീഴ് സ്വദേശി സാജൻ, അമ്മ സൂസി എന്നിവർക്കാണ് ദുരനുഭവമുണ്ടായത്. ലിഫ്റ്റിങ് ബാരിയർ താഴ്ത്തി 10 മിനിറ്റോളം ഇവരെ ഗേറ്റിനുള്ളിൽ തടഞ്ഞിട്ടതായാണ് പരാതി. തീവണ്ടി പോയിക്കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തത് ഓട്ടോഡ്രൈവർ ചോദ്യംചെയ്തതാണ് പ്രകോപനത്തിനു കാരണമായത്.
Read Also : സിൽവർ ലൈൻ; എതിർപ്പിന്‍റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്‍റെ ധർമം; പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി
ഗേറ്റിനുള്ളിൽ ഓട്ടോ പ്രവേശിച്ചപ്പോൾ ഡ്രൈവർ ഇതേക്കുറിച്ച് ഗേറ്റ് കീപ്പറെ ചോദ്യംചെയ്തു. തുടർന്നാണ് ലിഫ്റ്റിങ് ബാരിയർ താഴ്ത്തി ഓട്ടോ തടഞ്ഞിട്ടത്. ഇതോടെ ഇരുവരും തമ്മിൽ തർക്കവും വാക്കേറ്റവുമായി. 10 മിനിറ്റോളം കഴിഞ്ഞാണ് ഗേറ്റ് തുറന്നതെന്ന് ഓട്ടോഡ്രൈവർ പറഞ്ഞു. സംഭവത്തിൽ ഓട്ടോഡ്രൈവർ റെയിൽവേ അധികൃതർക്കു പരാതി നൽകിയിരുന്നു.
Story Highlights : Varkala Railway Gate Keeper Suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here