Advertisement

പഴങ്ങളിൽ ഈ സ്റ്റിക്കറുകൾ വെറുതെയല്ല; അറിയാം ഈ കോഡിന് പിന്നിലെ സൂത്രം…

January 7, 2022
Google News 2 minutes Read

പഴങ്ങളും പച്ചക്കറികളും വളരെ ശ്രദ്ധയോടെ നോക്കി വാങ്ങുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എപ്പോഴെങ്കിലും ആളുകൾ സ്റ്റിക്കറുകൾ നോക്കി സാധനങ്ങൾ വാങ്ങുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്തായിരിക്കും ഇതിന് പിന്നിലെ കാരണം എന്ന് എപ്പോഴെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ? അറിയാം പഴങ്ങളിലെയും പച്ചക്കറിയിലെയും സ്റ്റിക്കർ എന്തിനാണെന്ന്…

ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. അങ്ങനെയെങ്കിൽ ഈ സ്റ്റിക്കറുകൾ എന്തിനെന്നും നമ്മൾ അറിഞ്ഞിരിക്കണം. പിഎൽയു കോഡ് അഥവാ പ്രൈസ്-ലുക്ക് ആപ്പ് നമ്പര്‍ എന്നാണ് ഈ സ്റ്റിക്കറുകൾക്ക് പറയുന്നത്. പഴങ്ങളുടെയും മറ്റു ഭക്ഷണ പദാർത്ഥങ്ങളുടെയും ഗുണമേന്മ തിരിച്ചറിയാൻ വേണ്ടിയാണ് ഈ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത്. പഴങ്ങൾ പച്ചക്കറി മുതലായവ ജനിതക വിളകൾ ആണോ രാസവളങ്ങള്‍ അടങ്ങിയവയാണോ തുടങ്ങിയ എല്ലാ വിവരങ്ങളും ഈ സ്റിക്കറിലെ കോഡ് വഴി മനസിലാക്കാൻ സാധിക്കും.

Read Also പടംവര കാരണം സ്‌കൂളിലെ തന്നെ പ്രശ്നക്കാരൻ; ഇന്ന് ഈ പത്തു വയസ്സുകാരൻ ലോകമറിയുന്ന ഡൂഡിൽ ആർട്ടിസ്റ്റ്‌…

എങ്ങനെയെന്നല്ലേ.. നോക്കാം.

സ്റിക്കറിലെ കോഡ് ഒൻപതിൽ നിന്ന് തുടങ്ങുന്ന അഞ്ചക്ക നമ്പർ ആണെങ്കിൽ ആ പഴം അല്ലെങ്കിൽ പച്ചക്കറി ജൈവവിളയാണെന്നാണ് മനസിലാക്കേണ്ടത്. ഇനി നാല് നമ്പറുള്ള കോഡുകളാണ് പഴങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് എങ്കിൽ പരമ്പരാഗത രീതിയിൽ ഉത്പാദിപ്പിച്ച പഴങ്ങളോ പച്ചക്കറിയോ ആണ് ഇതെന്നാണ് അർത്ഥമാക്കുന്നത്‌. ഇനി എട്ട് എന്ന നമ്പറിൽ തുടങ്ങുന്ന അഞ്ചക്ക സംഖ്യയാണ് സ്റിക്കറിൽ ഉള്ളതെങ്കിൽ ഇവ ജനിതകമാറ്റം വരുത്തി ഉത്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളുമാണെന്നാണ് അർത്ഥമാക്കുന്നത്.

പലർക്കും അറിയില്ലെങ്കിലും ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ എളുപ്പത്തിൽ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പഴ വർഗങ്ങളിൽ ഈ സ്റ്റിക്കറുകൾ ഒട്ടിക്കുന്നത്.

Story Highlights : codes on stickers on fruit and vegetables

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here