നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി; തെലങ്കാനയില്‍ വ്യവസായികളുമായി ചര്‍ച്ച

ഹൈദരാബാദിൽ നിക്ഷേപകരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്‍പതോളം പ്രമുഖ വ്യവസായികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 4.30ന് ഹൈദരാബാദിലാണ് ചര്‍ച്ച. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവന്‍ അടക്കുമുള്ളവര്‍ തെലങ്കാനയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പങ്കെടുക്കുന്നത് ഫർമസ്യുട്ടിക്കൽ,ബയോടക്നോളജി, ഇൻഫ്രാ സ്ട്രക്ചർ കമ്പനികളാണ്.
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
തെലങ്കാനയിൽ നിന്നും ഒരു വ്യവസായിയെ എങ്കിലും കേരളത്തിലേക്കെത്തിക്കാനാണ് സർക്കാരിൻറെ ശ്രമം. കേരളത്തില്‍ നിന്നും കിറ്റക്സ് തെലങ്കാനയില്‍ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് തെലങ്കാനയില്‍ നിന്നും കേരളം നിക്ഷേപകരെ ക്ഷണിക്കുന്നത്.
Story Highlights :discussions-with-businessmen-in-telangana-led-by-the-chief-minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here