Advertisement

ആരോഗ്യ വകുപ്പിലെ ഫയലുകള്‍ കാണാതായ സംഭവം; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

January 8, 2022
1 minute Read
file missing

ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഫയലുകള്‍ കാണാതായത് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഫയലുകളാണ് കാണാതായത്. നഷ്ടപ്പെട്ടത് ഏത് ഫയലുകളാണെന്നത് വ്യക്തമല്ല. ആരോഗ്യ വകുപ്പിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.

അതേസമയം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ആരോഗ്യവകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട അഞ്ഞൂറ് ഫയലുകള്‍ നശിപ്പിച്ചു. മൊത്തം 1600 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ആശുപത്രിയില്‍ നിന്ന് ഇന്റെന്റില്ലാതെ അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നെന്നും സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Read Also : ഉത്തരേന്ത്യ ഒരുങ്ങുന്നു; ഇനി വിധിയെഴുത്തിന്റെ ദിവസങ്ങള്‍

ആരോഗ്യവകുപ്പിലെ ഫയലുകള്‍ കാണാതായ സംഭവം ഗൗരവമേറിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞഞഅു.അഴിമതിക്ക് കളമൊരുക്കാന്‍ വേണ്ടിയാണ് ഫയലുകള്‍ മുക്കുന്നത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മരുന്ന് വാങ്ങള്‍ ഇടപെടലുകളടക്കം ഉള്‍പ്പെടുന്ന അഞ്ഞൂറോളം ഫയലുകളാണ് ആരോഗ്യവകുപ്പില്‍ നിന്നും അപ്രത്യക്ഷമായത്. വിഷയം ശ്രദ്ധയില്‍പ്പെട്ട സെക്ഷന്‍ ഓഫിസര്‍മാര്‍ അധികൃതരെ വിവരമറിയിച്ചിട്ടും തെരച്ചിലില്‍ ഒന്നും കണ്ടെത്താനിയിരുന്നില്ല.

Story Highlights : file missing, veena george, health department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top