‘ഓപ്പറേഷന്‍ നിര്‍മാണ്‍’; തിരുവനന്തപുരം കോര്‍പറേഷനില്‍ വ്യാപക ക്രമക്കേടുകള്‍

തിരുവനന്തപുരം കോര്‍പറേഷനിലും സോണല്‍ ഓഫിസുകളിലും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി വിജിലന്‍സ്. ആറ്റിപ്ര സോണല്‍ ഓഫിസില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. കഴക്കൂട്ടം സോണല്‍ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ ഫഌറ്റുടമകള്‍ അനധികൃത നിര്‍മാണം നടത്തിയെന്നും പരിശോധനയില്‍ തെളിഞ്ഞു.
ഇന്നലെയാണ് ‘ഓപ്പറേഷന്‍ നിര്‍മാണ്‍’ എന്ന പേരില്‍ സംസ്ഥാനത്തെ കോര്‍പറേഷനുകളിലും സോണല്‍ ഓഫിസുകളിലും പരിശോധന നടത്തിയത്. തിരുവനന്തപുരം കോര്‍പറേഷനിലാണ് ഏറ്റവുമധികം ക്രമക്കേടുകള്‍ കണ്ടെത്തിയത്. കോര്‍പറേഷനില്‍ തീര്‍പ്പാക്കാതെ അപേക്ഷകള്‍ പിടിച്ചുവച്ചിരിക്കുന്നതായി കണ്ടെത്തി. 611 അപേക്ഷകളാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കാതെ പിടിച്ചുവച്ചിരിക്കുന്നത്. ഇത് കൈക്കൂലി ഇടപാടിനാണെന്നും വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായി. കോര്‍പറേഷന്‍ പരിധിയിലെ 81 പരസ്യ ബോര്‍ഡുകള്‍ക്ക് ലൈസന്‍സില്ലെന്നും ബഹുനില കെട്ടിടങ്ങള്‍ക്കുള്ള പെര്‍മിറ്റ് കൈമാറാതെ പിടച്ചുവച്ചിരിക്കുന്നതായും തെളിഞ്ഞു.
Read Also :കോര്‍പറേഷനുകളില്‍ വിജിലന്‍സ് റെയ്ഡ്; ഫയലുകള്‍ പൂഴ്ത്തിയതടക്കം ക്രമക്കേട് കണ്ടെത്തി
റെയ്ഡുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ഇന്നലെ നോട്ടിസ് അയച്ചിരുന്നു. തൃശൂര്‍ കോര്‍പറേഷനില്‍ സാധാരണക്കാരുടെ കെട്ടിട നിര്‍മാണ അനുമതിക്കുവേണ്ടിയുള്ള അപേക്ഷകള്‍ കൂട്ടത്തോടെ തള്ളുകയും വന്‍കിടക്കാര്‍ക്കുവേണ്ടി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും വിജിലന്‍സ് കണ്ടെത്തി.
Story Highlights : operation nirman, thiruvananthapuram corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here