Advertisement

ബയോ ബബിൾ ലംഘനം; താരങ്ങളുടെ വിലക്ക് മാറ്റി ശ്രീലങ്ക

January 8, 2022
1 minute Read

ബയോ ബബിൾ ലംഘിച്ചതിൻ്റെ പേരിൽ താരങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഒരു വർഷത്തെ വിലക്ക് നീക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. കുശാൽ മെൻഡിസ്, നിറോഷൻ ഡിക്ക്‌വെല്ല, ധനുഷ്ക ഗുണതിലകെ എന്നീ താരങ്ങളുടെ വിലക്കാണ് നീക്കിയത്. കഴിഞ്ഞ വർഷം ജൂലായിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ ഡറമിൽ വച്ചാണ് താരങ്ങൾ ബയോ ബബിൾ ലംഘനം നടത്തിയത്.

താരങ്ങൾ ഹോട്ടലിനു പുറത്ത് സമയം ചെലവഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഇവരെ ടീമിൽ നിന്ന് പുറത്താവുകയും ഇവർ തിരികെ ശ്രീലങ്കയിൽ എത്തുകയും ചെയ്തിരുന്നു.

Story Highlights : srilanka lift ban bio bubble breach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top