ആലുവയില്‍ 15കാരിയുടെ ആത്മഹത്യ; പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് പിടിയില്‍

ആലുവയില്‍ 15കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് പിടിയില്‍. മരിച്ച പെണ്‍കുട്ടി ആണ്‍സുഹൃത്തില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി പൊലീസ് കണ്ടെത്തി. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കി
കഴിഞ്ഞ മാസം 22ന് കാണാതായ പെണ്‍കുട്ടിയെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂളില്‍ നിന്ന് പോയ പെണ്‍കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തടിക്കടവ് പാലത്തിന്റെ അടിയില്‍ നിന്ന് മൃതദേഹം ലഭിക്കുകയായിരുന്നു.
Read Also : കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി ഇനി നിയമവിരുദ്ധം; നിയമം ലംഘിച്ചാല്‍ 5 വര്‍ഷം വരെ തടവ്
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗിത അതിക്രമത്തിന് ഇരയായതായി അന്വേഷണ സംഘം കണ്ടെത്തി. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights : aluva suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here