Advertisement

സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പങ്കാളികളെ കൈമാറ്റം; 7 പേർ പിടിയിൽ

January 9, 2022
1 minute Read

സോഷ്യൽ മീഡിയ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഏഴുപേരാണ് കറുകച്ചാല്‍ പൊലിസിന്‍റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിച്ചാണ് സംഘത്തിന്‍റെ പ്രവർത്തനം. (gang-handing-over-partners-)

ചങ്ങനാശ്ശേരി സ്വദേശിനി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍‌ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്.

Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…

ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പൊലീസ് നീക്കം.

Story Highlights : gang-handing-over-partners-has-been-arrested-in-kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top