Advertisement

പ്രധാനമന്ത്രിക്ക് എതിരെ വാചകങ്ങളുമായി വാഹനം; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി

January 9, 2022
1 minute Read

പ്രധാനമന്ത്രിക്ക് എതിരെയുള്ള വാക്കുകളെഴുതിയ വാഹനം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. തിരുവനന്തപുരം, പട്ടം പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു. പഞ്ചാബ് സ്വദേശിയായ ഓംകാറിന്‍റെ പേരിലുള്ള യുപി രജിസ്‌ട്രേഷൻ വാഹനമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് വൈകിട്ടോടെയാണ് പട്ടം റോയൽ ക്ലബിന് മുന്നില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രധാനമന്ത്രിക്ക് എതിരായ വാചകം വാഹനത്തിന് പുറത്ത് എഴുതിയിട്ടുണ്ട്. 150 കര്‍ഷകരെ മോദി കൊന്നെന്നാണ് എഴുതിയിരിക്കുന്നത്. മദ്യപിച്ചതിന് ശേഷം ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് ഓംകാര്‍ കടന്ന് കളയുകയായിരുന്നു.

Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…

വാഹനത്തില്‍ പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം കണ്ടതോടെ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പഴകിയ വസ്ത്രങ്ങളും മറ്റ് ചില ഇലക്ട്രോണിക് വസ്തുക്കളും മാത്രമാണ് വാഹനത്തിലുള്ളത്. ബോംബ് സ്ക്വാഡും വാഹനത്തില്‍ പരിശോധന നടത്തുകയാണ്. ഓംകാറിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Story Highlights : police-have-taken-into-custody-a-vehicle-carrying-anti-pm-words-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top