Advertisement

‘യുദ്ധം 80ഉം 20ഉം തമ്മിൽ’; ഹിന്ദു-മുസ്ലിം അനുപാതം ഉദ്ധരിച്ച് യോഗി ആദിത്യനാഥ്

January 10, 2022
Google News 1 minute Read

തെരഞ്ഞെടുപ്പ് 80:20 അനുപാതങ്ങൾ തമ്മിലുള്ള യുദ്ധമായി മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഹിന്ദു-മുസ്ലിം അനുപാതത്തെ സൂചിപ്പിക്കുന്നതാണ് യോഗി ഉദ്ധരിച്ച കണക്കുകൾ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ മതപരമായി വിഭജിക്കുന്ന് പരാമർശമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് യോഗി ആദിത്യനാഥിനോട് യുപിയിലെ ബ്രാഹ്മണ വോട്ടുകളെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. “മത്സരം വളരെ മുന്നോട്ട് പോയി, പോരാട്ടം ഇപ്പോൾ 80 നും 20 നും ഇടയിലാണ്” അദ്ദേഹം മറുപടി നൽകി.

“80 ശതമാനവും ദേശീയത, സദ്ഭരണം, വികസനം ഇവയെ പിന്തുണയുള്ളവരാണ്. ഇവർ ബി.ജെ.പിക്ക് വോട്ട് ചെയ്യും. ഇതിനെ എതിർക്കുന്നവർ മാഫിയ, ക്രിമിനലുകൾ, കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്ക് വോട്ട് നൽകും. ഈ 80-20 പോരാട്ടത്തിൽ, താമരയാണ് വഴി കാണിക്കുന്നത്” ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : 80-vs-20-battle-swipe-at-rivals-in-up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here