സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണമില്ല; സ്‌കൂളുകൾ അടയ്ക്കില്ല, രാത്രി കര്‍ഫ്യൂ വേണ്ടെന്നും തീരുമാനം

കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വാരാന്ത്യ , രാത്രികാല കർഫ്യൂവും തത്ക്കാലം ഇല്ല. പൊതു സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കർശനമാക്കാൻ യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി കൂടുതൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് അടുത്ത യോഗത്തിൽ തീരുമാനമെടുക്കും.
വാക്സിനേഷൻ ഊർജിതമാക്കും. മൂന്നാം തരംഗത്തിന് മുന്നോടിയായി ആരോഗ്യ സംവിധാനങ്ങൾ സജമാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകും. അന്താരാഷ്ട്ര യാത്രക്കാരുടെ നിർബന്ധിത ക്വാറൻ്റൈനും നിരീക്ഷണവും ശക്തമാക്കും. പരിശോധനകൾ വ്യാപിപ്പിക്കാനും യോഗത്തിൽ തീരുമാനം.
Read Also : കൊവിഡ് ബൂസ്റ്റർ ഡോസ് ഇന്നുമുതൽ; കേന്ദ്ര ആരോഗ്യമന്ത്രി അവലോകന യോഗം ചേരും
അതേസമയം സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർ, മുൻ നിര പോരാളികൾ,60 കഴിഞ്ഞ ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്ക് കരുതൽ ഡോസ് വിതരണം ആരംഭിച്ചു. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കൊവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക.
Story Highlights : Covid -There is no more restriction in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here