Advertisement

മലപ്പുറത്ത് ഡിവൈഎഫ്ഐ മാർച്ചിനിടെ കയ്യാങ്കളി

January 10, 2022
1 minute Read

മലപ്പുറത്ത് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെ കയ്യാങ്കളി. കെ സുധാകരൻ പങ്കെടുക്കുന്ന പരിപാടിയ്ക്ക് സമീപത്തുകൂടി കടന്നുപോകുമ്പോഴാണ് സംഭവമുണ്ടായത്. ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്.

മലപ്പുറം ടൗൺ ഹാളിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ മേഖലാ കൺവെൻഷൻ നടക്കുകയാണ്. കെ സുധാകരനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇതിനു മുന്നിലാണ് സംഘർഷം. വേദിയിലേക്ക് കയറാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിക്കുകയും യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ അതിനെ പ്രതിരോധിക്കുകയുമായിരുന്നു.

Story Highlights : dyfi youth congress spat malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top