കൊലപാതകികളെയും അവരെ സംരക്ഷിക്കുന്നവരെയും ഒറ്റപ്പെടുത്തണം; ഇടുക്കി കൊലപാതകത്തെ അപലപിച്ച് സ്പീക്കർ

ഇടുക്കി കൊലപാതകത്തെ അപലപിച്ച് സ്പീക്കർ എം ബി രാജേഷ്. കൊലപാതകികളെയും അവരെ സംരക്ഷിക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് സ്‌പീക്കർ പറഞ്ഞു. അക്രമ രാഷ്ട്രീയം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല, അത് അവസാനിപ്പിക്കണമെന്നും എം ബി രാജേഷ് വ്യക്തമാക്കി.
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെയും പഠനത്തിന്റെയും പോരാട്ടത്തിന്റെയും കേന്ദ്രമായ കലാലയങ്ങളെ ചോരയില്‍മുക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല. ഇത്തരം കുറ്റവാളികളെ പൊതുസമൂഹം ഒറ്റപ്പെടുത്തും. ധീരജിന്റെ കൊലപാതകികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സ്‌പീക്കർ പറഞ്ഞു. ധീരജിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സ്‌പീക്കർ പറഞ്ഞു.
Story Highlights : speaker mb rajesh-about-dheeraj-death-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here