പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോര്‍ഡുകള്‍: ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ചട്ടഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍

പൊതുസ്ഥലങ്ങളിലെ പ്രചരണങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ ചട്ട നിയമഭേദഗതി കൊണ്ട് വരുന്നു. നിയമവിരുദ്ധം അല്ലാത്ത സാധനസാമഗ്രികള്‍ ഉപയോഗിച്ചുള്ള പ്രചരണം നടത്താമെന്ന് ആയിരിക്കും നിയമഭേദഗതി. ഇതിനായി ചെറിയ ഫീസിടാക്കുമെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. (Government to amend rules to bypass High Court order)
രാഷ്ട്രീയപാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും ബോര്‍ഡുകള്‍ക്കും പ്രചരണങ്ങള്‍ക്കും എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും, തദ്ദേശ സ്ഥാപനങ്ങളോട് നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടപെടല്‍ കേരളത്തിലെ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരു പോലെ പ്രതിസന്ധികള്‍ സൃഷ്ടിച്ചു.
ഇതിന് നിയമഭേദഗതിയിലൂടെ പരിഹാരം കണ്ടെത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരും. ഭരണപക്ഷത്തുനിന്ന് ഇ കെ വിജയന്‍ എംഎല്‍എയാണ് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന അടക്കമുള്ള ജനാധിപത്യാവശ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമനിര്‍മ്മാണ നടത്തണമെന്ന് ശ്രദ്ധ ക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടത്. ചട്ടഭേദഗതി കൊണ്ടുവരുമെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ മറുപടി. ആദ്യം ഓഡിനന്‍സ് ഇറക്കി അടുത്ത സഭാ സമ്മേളനത്തില്‍ ബില്ല് പാസാക്കാന്‍ ആണ് സര്‍ക്കാര്‍ ആലോചന. ചെറിയ ഫീസും ഈടാക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
Story Highlights : Government to amend rules to bypass High Court order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here