ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (10-1-22)

പ്രധാനമന്ത്രിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച; പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രിംകോടതി
പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് സുപ്രിംകോടതി. റിട്ട. സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിലാകും സമിതി. എന്‍ഐഎ ഡയറക്ടര്‍ ജനറലും പഞ്ചാബ് അഡീഷണല്‍ ഡിജിപിയും സമിതിയിലുണ്ടാകും.
ഇരയാക്കപ്പെടലിൽ നിന്ന് അതിജീവനത്തിലേക്കുള്ള യാത്രയെന്ന് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി. തനിക്ക് വേണ്ടി ഇത്രയും ശബ്ദങ്ങൾ ഉയരുമ്പോൾ തനിച്ചല്ലെന്ന് തോന്നുന്നു. തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായതായി നടി
വിശ്വാസികൾക്കും അംഗത്വം, ലീഗ് ഒറ്റപ്പെടുന്നു; കോടിയേരി
വിശ്വാസികൾക്കും സി.പി.ഐ.എമ്മിൽ അംഗത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങൾ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്തും പ്രവർത്തിക്കണമെന്ന് ആഹ്വാനം നടത്തിയ പാർട്ടിയാണ് സി.പി.ഐ.എമ്മെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതീക്ഷാ നഗര്‍ സ്വദേശികളായ ചന്ദ്രന്‍ (65), ഭാര്യ ദേവി (56) എന്നിവരാണ് മരിച്ചത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ഫെബ്രുവരിയോടെ കൊവിഡ് വ്യാപനം തീവ്രമാകും; നിലവില്‍ അടച്ചിടേണ്ടതില്ലെന്ന് ഐഎംഎ
സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അടുത്ത മാസത്തോടെ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നും ഐഎംഎ
നടിയെ ആക്രമിച്ച കേസ്; സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ഓഡിയോയില്‍ പറയുന്നു
കൊവിഡ് ബൂസ്റ്റർ ഡോസ് ഇന്നുമുതൽ; കേന്ദ്ര ആരോഗ്യമന്ത്രി അവലോകന യോഗം ചേരും
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തെ ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ഇന്നുമുതൽ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ മുന്നണിപ്പോരാളികൾ 60 വയസ്സിന് മുകളിലുള്ളവർ തുടങ്ങിയവർക്കാണ് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുക
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
സംസ്ഥാനത്തെ കൊവിഡ് – ഒമിക്രോൺ വ്യാപനം ആശങ്കാജനകം. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ 11.30 ന് ഓൺലൈനായാണ് യോഗം.
Story Highlights : todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here