സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പിനും കെ- റെയിലിനുമെതിരെ രൂക്ഷവിമർശനം

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പിനെതിരെ വിമർശനം. സർക്കാർ നയത്തിനെതിരെയാണ് പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് വിമർശനമുയർന്നു. അലൻ താഹ, ശുഹൈബ് എൻഐഎ കേസിലും കെ റെയിൽ പദ്ധതിയിലും സർക്കാരിനും പൊലീസ് വകുപ്പിനും എതിരെ രൂക്ഷവിമർശനമാണ് പ്രതിനിധികളിൽ നിന്നുണ്ടായത്.
മറ്റു ജില്ലാ സമ്മേളനങ്ങളിൽ എന്ന പോലെ കെ റെയിൽനടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയാണ് സമ്മേളനം തുടങ്ങിയതെങ്കിലും കോഴിക്കോട് സൗത്തിലേയും കൊയിലാണ്ടിയിലേയും സമ്മേളന പ്രതിനിധികൾ കടുത്ത വിമർശനം പദ്ധതിക്കെതിരെ ഉണ്ടായി. ദേശീയപാതയ്ക്ക് വേണ്ടി സ്ഥലമേറ്റെടുത്തതിൽ തന്നെ പലതരം പ്രശ്നങ്ങളുണ്ടെന്നും ഇതേ നിലയിലാണ് കെ റെയിലിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതെങ്കിൽ കടുത്ത തിരിച്ചടിയുണ്ടാവുമെന്നും വിമർശനമുയർന്നു.
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും സാന്നിധ്യത്തിലാണ് വിവിധ വിഷയങ്ങളിൽ പ്രതിനിധികളിൽ നിന്നും വിമർശനം ഉണ്ടായത്. സഖാക്കൾ ഉന്നയിക്കുന്ന ന്യായമായ വിഷയങ്ങളിൽ പോലും പൊലീസ് അനീതിയാണ് കാണിക്കുന്നതെന്നും പാർട്ടി പ്രവർത്തകരെ ചെയ്യാത്ത കുറ്റത്തിന് പ്രതി ചേർക്കുന്ന സാഹചര്യമുണ്ടെന്നും പേരാമ്പ്രയിൽ നിന്നുള്ള പ്രതിനിധി വിമർശനം ഉയർത്തി. വലിയ തോതിൽവിമതസ്വരം ഉയരില്ലെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ജില്ലാ സമ്മേളനത്തിനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തത്. ജില്ലാ – സംസ്ഥാന നേതൃത്വത്തോട് വിയോജിപ്പുള്ളവരെ ഏരിയ, ലോക്കൽ സമ്മേളനങ്ങളിൽ തന്നെ മാറ്റി നിർത്തിയിരുന്നു.
Story Highlights : criticism-against-police-and-krail-in-cpim-kozhikode-conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here