എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലിലേക്ക് കെ എസ് യു മാർച്ച്

എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലിലേക്ക് കെ എസ് യു മാർച്ച്. കഴിഞ്ഞ ദിവസം കെ എസ് യു പ്രവർത്തകരെ എസ എഫ് ഐക്കാർ മർദിച്ചെന്ന് ആരോപിച്ചാണ് മഹാരാജാസ് ഹോസ്റ്റലിന് മുന്നിലേക്ക് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തിയത്. നിലവിൽ സംഘർഷ സാധ്യതകൾ ഒന്നുംതന്നെയില്ല.
എറണാകുളം ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് മഹാരാജാസ് കോളജ് ഹോസ്റ്റലിന് മുന്നിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. കെ എസ യു പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കെ എസ് യു പ്രവർത്തകരെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർ കോളജ് ഹോസ്റ്റലിൽ ഉണ്ടെന്നും അവരെ അറസ്റ് ചെയ്യണമെന്നുമാണ് കെ എസ് യു വിന്റെ ആവശ്യം.
Read Also :ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം, കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും; പുതിയ സർവേ ഫലം
അതേസമയം വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജ് രണ്ടാഴ്ചത്തേക്ക് അടച്ചു. ഇന്ന് ചേർന്ന കോളജ് കൗൺസിൽ യോഗത്തിലാണ് കോളജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മഹാരാജാസ് കോളജിൽ സംഘർഷമുണ്ടായത്.
ഇന്നലെ വൈകിട്ട് എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ തമ്മിലേറ്റുമുട്ടി. 10 പേർക്ക് പരുക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. ഇടുക്കിയിലെ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ മഹാരാജാസ് കോളജിൽ പ്രകടനം നടത്തുന്നതിനിടയിലായിരുന്നു സംഘർഷം.
പ്രകടനത്തിനിടെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ കെഎസ്‍യു പ്രവർത്തകർ ആരോപിച്ചു. സംഘർഷ പരാതികളിൽ അന്വേഷണം നടത്താൻ ഡോ. രമ കൺവീനറും ഡോ.അബ്ദുൽ ലത്തീഫ് ,വിശ്വമ്മ പി.എസ് എന്നിവർ അംഗങ്ങളുമായി കമ്മീഷനെ നിയമിച്ചു.
Story Highlights : ksu-march-maharajas-college-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here