മഹാരാജാസ് കോളജിലേക്കുള്ള കുപ്പിയേറ്; അഭിഭാഷകർക്കെതിരെ പരാതി നൽകി പ്രിൻസിപ്പൽ

മഹാരാജാസ് കോളജിലേക്കുള്ള കുപ്പിയേറിൽ അഭിഭാഷക്കർക്കെതിരെ പരാതി നൽകി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ചില്ല് കൊണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക് ഏറ്റതായും പരാതിയിൽ പറയുന്നുണ്ട്. സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
ഇന്ന് ഉച്ചയോടെയാണ് വീണ്ടും അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടായത്. കോടതി വളപ്പിൽ നിന്ന് അഭിഭാഷകർ ബിയർ ബോട്ടിലും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും വിദ്യാർഥികൾ പുറത്തുവിട്ടിരുന്നു. എന്നാൽ വിദ്യാർഥികളാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ചതെന്നാണ് അഭിഭാഷകരുടെ ആരോപണം.
Read Also: എറണാകുളത്തെ സംഘർഷം; അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു
ഇന്ന് പുലെർച്ചെയാണ് ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലും വിദ്യാർഥികളും അഭിഭാഷകരും തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ രണ്ട് കൂട്ടരുടെയും പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരുന്നു. കോടതി വളപ്പിൽ നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷത്തിനിടെയാണ് സംഘർഷമുണ്ടായത്.
അഭിഭാഷകരുടെ പരാതിയിൽ കണ്ടാൽ അറിയുന്ന 10 വിദ്യാർഥികൾക്കെതിരെയും വിദ്യാർഥികളുടെ പരാതിയിൽ അഭിഭാഷകർക്കെതിരെയുമാണ് കേസ്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്.
Story Highlights : Maharaja’s College Principal files complaint against lawyers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here