കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ്

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളോടെ ഗഡ്കരി ഐസൊലേഷനിലാണ്. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവരോട് പരിശോധന നടത്താൻ മന്ത്രി നിർദേശിച്ചു. ( nithin gadkari tests covid positive )
ഇന്ന് രാത്രി പതിനൊന്ന് മണിയോടെ ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ അറിയിപ്പ്. ട്വീറ്റ് ഇങ്ങനെ : ‘ ചെറിയ രോഗലക്ഷണങ്ങളോടെ എനിക്ക് കൊവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു. എല്ലാ പ്രൊട്ടോക്കോളും പാലിച്ചുകൊണ്ട് ഞാൻ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഞാനുമായി സമ്പർക്കമുണ്ടായിരുന്നവർ പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.’
Read Also : മുംബൈയിൽ കൊവിഡ് കേസുകൾ കുറഞ്ഞു
തിങ്കളാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ന് നിതിൻ ഗഡ്കരിക്കും കൊവിഡ് പോസിറ്റീവാകുന്നത്. തിങ്കളാഴ്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
I have tested positive for Covid 19 today with mild symptoms. Following all the necessary protocols, I have isolated myself and I am under home quarantine. I request all those who have come in contact with me to isolate themselves and get tested.
— Nitin Gadkari (@nitin_gadkari) January 11, 2022
ഇത് രണ്ടാം തവണയാണ് നിതിൻ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മുൻപ് സെപ്റ്റംബർ 2020 ൽ മെഡിക്കൽ ചെക്കപ്പിനിടെയാണഅ നിതിൻ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
Story Highlights : nithin gadkari tests covid positive
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!