വൃദ്ധ ദമ്പതികളുടെ കൊലപാതകം: പ്രതിക്കായുള്ള അന്വേഷണം കർണാടകത്തിലേക്ക്

പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ സനലിനായുള്ള അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ രാവിലെ ബാംഗ്ലൂരിൽ എത്തിയ സനൽ മൈസൂർ ഭാഗത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. പുതുപ്പരിയാരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം കർണാടകയിൽ തുടരുന്നുണ്ട്. കൊവിഡ് സാഹചര്യത്തിൽ ജോലി രാജിവെച്ചാണ് മഹാരാഷ്ട്രയിൽ നിന്ന് സനൽ നാട്ടിലെത്തിയത്.
ഇയാൾ ഏതാനും നാളുകളായി മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നുതായും ചികിത്സ തേടിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ചന്ദ്രനെയും ദേവിയെയും അതിക്രൂരമായാണ് വെട്ടി കൊലപ്പെടുത്തിയിരിക്കുന്നത്. ഇരുവരുടേയും മുഖത്ത് നിരവധി വെട്ടുകൾ ഏറ്റിരുന്നു. കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്നിന് വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്ന സംശയം പൊലീസിനുണ്ട്. അതേസമയം വൃദ്ധ ദമ്പതികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
Story Highlights : palakkad-murder-police-investigation-in-karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here