Advertisement

എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം; മഹാരാജാസ് കോളജ് അടച്ചു

January 11, 2022
1 minute Read

എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം, എറണാകുളം മഹാരാജാസ് കോളജ് അടച്ചു. കോളജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ കൗൺസിൽ തീരുമാനിച്ചു. ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് മഹാരാജാസിലും സംഘര്‍ഷമുണ്ടായത്. 8 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.

ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന് കുത്തേറ്റത്. നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. മറ്റ് 2 വിദ്യാർത്ഥികള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇടുക്കി എന്‍ജിനീയറിങ് കോളെജ് അനിശ്ചിത കാലത്തേക്ക് അടച്ചു.

Read Also :ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം, കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും; പുതിയ സർവേ ഫലം

കൂടാതെ ധീരജിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. പറവൂർ പുത്തൻവേലിക്കര സ്വദേശി അലക്സ് റാഫേൽ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ഇടുക്കി കരിമണൽ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അലക്സിനെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും കെഎസ്‌യു യൂണിറ്റ് ഭാരവാഹിയുമാണ് അലക്സ്.

Story Highlights : sfi-ksu-fight-maharajas-closed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top