കൊലപാതകത്തെ ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസില്ല; സിപിഐഎമ്മിന് കോൺഗ്രസ്സിനെ തകർക്കാൻ ഉള്ള വ്യഗ്രത: ഷാഫി പറമ്പിൽ

ഇടുക്കി ഗവണ്‍മെന്‍റ് എഞ്ചിനിയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്താണ് നടന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. പൊലീസും സംഭവ സ്ഥലത്തുണ്ടായിരുന്നവരും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു സംഘര്‍ഷം നടന്നിരിക്കാം. സംഭവിക്കാന്‍ പാടില്ലാത്ത ഒരു കൊലപാതകവും നടന്നു. അതിനെ ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഇല്ലെന്നും ഷാഫി പറഞ്ഞു.
കൊലപാതകത്തില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന സംഘടനകളുടെ പട്ടികയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് വരാന്‍ ആഗ്രഹിക്കുന്നില്ല. അക്കാര്യം വ്യക്തതയോടെ പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ മറ്റെന്തിന്റെയെങ്കിലും പേരിലോ ആരെങ്കിലും കൊല്ലപ്പെടുന്നതിനെ പിന്തുണക്കാനോ ന്യായീകരിക്കാനോ യൂത്ത് കോണ്‍ഗ്രസ് തയ്യാറല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Read Also :ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം, കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും; പുതിയ സർവേ ഫലം
ആസൂത്രിത കൊലപാതകം സംബന്ധിച്ച് റഹിമും കോടിയേരിയുമൊന്നും കോണ്‍ഗ്രസിന് ക്ലാസെടുക്കരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ആസൂത്രിത കൊലപാതകങ്ങള്‍ എന്താണെന്ന് കേരളത്തിന് കാണിച്ചുകൊടുത്തവരാണ് സിപിഐഎമ്മും ഡി.വൈ.എഫ്.ഐയും. ശരത്‌ലാലും കൃപേഷുമടക്കം ഇതിന്റെ ഇരകളാണ്. ആസൂത്രിത കൊലപാതകത്തിന്റെ ഗോഡ്ഫാദര്‍മാരാണ് ഇവരെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.
കുത്തേറ്റ ധീരജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് വിസമ്മതിച്ചെന്ന എസ്എഫ്‌ഐയുടെ തന്നെ ആരോപണത്തില്‍ അന്വേഷണം വേണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
Story Highlights : youth-congress-not-justify-the-murder-shafi-parambil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here