രാജസ്ഥാനില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ തള്ളി

രാജസ്ഥാനിലെ അല്‍വറില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ തള്ളി. കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി അല്‍വര്‍ എസ്പി പറഞ്ഞു.
സംസാരശേഷിയും കേള്‍വിയുമില്ലാത്ത പെണ്‍കുട്ടി അത്യാസന്ന നിലയിലാണ്. വഴിയാത്രക്കാരില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രദേശത്ത് ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
Read Also : വായ്പ നൽകിയില്ല; യുവാവ് ബാങ്കിനു തീയിട്ടു
കഴിഞ്ഞ മാസം രാജസ്ഥാനിലെ ധോല്‍പൂറില്‍ പ്രായപൂര്‍ത്തിയാകാത്ത 15കാരി ബലാത്സംഗത്തിന് ഇരായയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ 17വയസ്സുള്ള മറ്റൊരു പെണ്‍കുട്ടി ബലാത്സംഗത്തിനിരയാവുകയും വീട്ടില്‍ തൂങ്ങി മരിക്കുകയും ചെയ്തു. ബലാത്സംഗം ചെയ്ത പ്രതികള്‍ ഭീഷണിപ്പെടുത്തിയതായുള്ള ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിരുന്നു.
Story Highlights : child rape rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here