‘സ്വകാര്യ ഭാഗം മുറിച്ചെടുത്ത് കഴുത്തിൽ തൂക്കി, മൃതദേഹം വികൃതമാക്കി’; മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി പിടിയിൽ

രാജസ്ഥാനിൽ മൂന്ന് പേരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കേസിൽ പ്രതി ദീപക് നായരാണ് പൊലീസ് പിടിയിലായത്. ക്ഷേത്രം ജീവനക്കാരെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നടത്തിയെത്തിയ പൊലീസ് പ്രതിയുടെ വീട്ടിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. മൂന്നു പേരെയും പ്രതി എന്തിനാണ് കൊന്നതെന്ന് വ്യക്തമല്ല.
കഴിഞ്ഞ് ചൊവ്വാഴ്ചയാണ് രാജസ്ഥാനിലെ ഭീൽവാരയിലെ അയ്യപ്പ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരൻ ലാൽ സിംഗിന് അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായ വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലയാളി കൊലപാതകം നടത്തി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ദീപക് നായരാണെന്ന് പൊലീസ് മനസിലാക്കി. ഇയാളെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിന് പിന്നാലെ പൊലീസ് പ്രതിയുടെ വീട്ടിനുള്ളിൽ നടത്തിയ തിരച്ചിലിൽ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. വീട്ടിനുള്ളിൽ ക്ഷേത്ര ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയ രീതിൽ തന്നെ സമാനമായി രണ്ട് യുവാക്കളുടെ മൃതദേഹവും കണ്ടെത്തി. വീട്ടിനുള്ളിൽ കണ്ടെത്തിയത് സമീപവാസികളായ യുവാക്കളുടെ മൃതദേഹമാണ്. മോനു ടാങ്കും സന്ദീപ് ഭരദ്വാജും ആണ് കൊല്ലപ്പെട്ടത്. മൂന്ന് കൊലപാതകങ്ങളും നടത്തിയ ഒരേ രീതിയിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് കൊലപാതകങ്ങളും 24 മണിക്കൂറിനുള്ളിലാമെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗം മുറിച്ചെടുത്ത് കഴുത്തിൽ തൂക്കിയ നിലയിലായിരുന്നു. കൊല്ലപ്പെട്ടവരുമായി പ്രതി ദീപകിന് നേരത്തെ പരിചയം ഉണ്ടോയെന്ന് അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ കൊലപാതങ്ങൾ പ്രതി നടത്തിയിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 2009 മുതൽ പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.
Story Highlights : Bhilwara triple murder case psycho killer trapped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here