ലൂണ ക്യാപ്റ്റൻ; നിഷു കുമാർ ടീമിൽ: രണ്ടാം പാദത്തിലെ ആദ്യ പോരിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്കെതിരെ

ഐഎസ്എൽ സീസൺ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ. രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക. പരുക്കേറ്റ ക്യാപ്റ്റൻ ജെസൽ കാർനീറോയ്ക്കൊപ്പം പ്രതിരോധത്തിലെ സൂപ്പർ താരം മാർക്കോ ലെസ്കോവിച്ചും ഇന്ന് കളിക്കില്ല. ജെസലിനു പകരം നിഷു കുമാറും ലെസ്കോവിച്ചിനു പകരം സിപോവിച്ചും ഇന്ന് കളിക്കും. അഡ്രിയാൻ ലൂണയാണ് ഇന്ന് ടീമിനെ നയിക്കുക.
മത്സരത്തിനു മുൻപ് ഒഡീഷ ക്യാമ്പിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ടീമിലെ ഒരു താരത്തിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മറ്റുള്ളവരൊക്കെ നെഗറ്റീവാണ്.
പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. തുടർച്ചയായ 9 മത്സരങ്ങൾ പരാജയമറിയാതെ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചാൽ പോയിൻ്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്താം. ആദ്യ പാദത്തിൽ ഒഡീഷയെ ബ്ലാസ്റ്റേഴ്സ് കീഴടക്കിയിരുന്നു. രണ്ടിനെതിരെ ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ജയം.
Story Highlights : kerala blasters playing eleven odisha fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here