സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്ചകളിൽ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങൾ വാങ്ങാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കൊവിഡ് മൂലം കൈത്തറി മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം. നേരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഖാദി മാസ്കുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാസ്കുകള്‍ ഖാദി ബോര്‍ഡില്‍ നിന്ന് വാങ്ങാന്‍ സര്‍ക്കാര്‍ നിർദേശം നല്‍കിയിരുന്നു. നൂറിലേറെ തവണ കഴുകി ഉപയോഗിക്കാന്‍ പറ്റുന്ന കട്ടിയുള്ള ‘മനില’ തുണി ഉപയോഗിച്ചാണ് ഖാദി ബോര്‍ഡ് മാസ്കുകള്‍ നിര്‍മിക്കുന്നത്.
Story Highlights : khadi mandatory for govt employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here