Advertisement

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; പഞ്ചാബ് സർക്കാരിനെതിരെ സ്മൃതി ഇറാനി

January 12, 2022
Google News 1 minute Read

പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയത് ആരാണെന്ന് സ്മൃതി ചോദിച്ചു. മോദിയുടെ സഞ്ചാര പാത ഡി.ജി.പി ചോർത്തി നൽകി. പൊലീസ് സർക്കാരുമായി ഒത്തുചേർന്ന് നടത്തുന്ന പ്രവർത്തി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഇറാനി കൂട്ടിച്ചേർത്തു. “പഞ്ചാബ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ, ആരാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്കെതിരായ ഭീഷണികളെ ബോധപൂർവം അവഗണിച്ചത്?” അവർ പത്രസമ്മേളനത്തിൽ ചോദിച്ചു.

“ലംഘനത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധിയെ അറിയിച്ച പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ അവർ വിമർശിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് പഞ്ചാബ് മുഖ്യമന്ത്രി തന്നോട് വിവരിച്ചതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി അറിയിക്കാൻ ഒരു പൗരന് എന്ത് സുരക്ഷാ ക്ലിയറൻസാണ് ഉള്ളത് എന്നതാണ് ചോദ്യം? വിശദാംശങ്ങൾ സുരക്ഷാ ഏജൻസികൾക്ക് മാത്രമേ നൽകാവൂ… എന്തിനാണ് ഇത് സ്വകാര്യ പൗരന് നൽകുന്നത്?” – സ്മൃതി പറഞ്ഞു.

Story Highlights : punjab govt ignored threats to pm security

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here