ഇന്നത്തെ പ്രധാന വാർത്തകൾ (12/01/22)

ധീരജിന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു; ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
ഇടുക്കി ഗവൺമെന്റ് എൻജിനിയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. അർധരാത്രിയോടടുത്തിട്ടും ആയിരങ്ങളാണ് ധീരജിന് യാത്രാമൊഴി നൽകാൻ ഇവിടെ തടിച്ചുകൂടിയത്. ( dheeraj body brought to kannur ). ധീരജിന്റെ മൃതദേഹം വീടിന് സമീപമാണ് സംസ്‌കരിക്കുക. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഐഎം വിലയ്ക്ക് വാങ്ങി. മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് ധീരജിന് സ്മാരകവും പണിയാൻ സിപിഐഎം തീരുമാനം
ധീരജ് വധക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം,ഉന്നതതല ഗൂഢാലോചന അന്വേഷിക്കും
ഇടുക്കി ഗവൺമെന്റ് എൻജിനിയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ. പ്രത്യേക സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഉന്നതതല ഗൂഢാലോചന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.
പോര്‍വിളിച്ചും ഭീഷണിപ്പെടുത്തിയും നടപ്പാക്കാനാകില്ല; സില്‍വര്‍ ലൈനില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
സില്‍വര്‍ ലൈനില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം വലിയ പദ്ധതികള്‍ പോര്‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല. പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കുറിച്ച് വ്യക്തതയില്ല. കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കും വിഷയത്തില്‍ ഭിന്ന താത്പര്യമുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കും വേണ്ടി ഒരേ അഭിഭാഷകന്‍ ഹാജരാകുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസ്; മകന്‍ സനലുമായി തെളിവെടുപ്പ് നടത്തി
പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ സനലുമായി പൊലീസ് തെളിവെളുപ്പ് നടത്തി. ചന്ദ്രനും ദേവിയും കൊല്ലപ്പെട്ട വീട്ടിലാണ് തെളിവെടുപ്പ് ദേവിയുടെയും ചന്ദ്രന്റെയും അരുംകൊലയാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകളും 26 വെട്ടുകള്‍ ചന്ദ്രന്റെ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തള്ളപ്പുലി ഇന്നും എത്തിയില്ല; കുഞ്ഞിനെ ഡിഎഫ്ഒ ഓഫിസിലേക്ക് മാറ്റി
പാലക്കാട് ഉമ്മനിയില്‍ വനംവകുപ്പ് ഒരുക്കിയ കൂട്ടില്‍ പുലി ഇന്നലെ രാത്രിയും എത്തിയില്ല. കൂട്ടില്‍ വെച്ച പുലിക്കുഞ്ഞിനെ ഡിഎഫ്ഒ ഓഫിസിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി മറ്റൊരു കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയിരുന്നു. ഇന്നലെ രാത്രിയാണ് ശേഷിക്കുന്ന പുലി കുഞ്ഞിനെ വനംവകുപ്പ് കൂട്ടില്‍ വെച്ചത്.
സിൽവർ ലൈനിന് കേന്ദ്രാനുമതി; ജപ്പാൻ ബാങ്കിന്റെ പിന്തുണയുണ്ട്: മുഖ്യമന്ത്രി
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ ഐ ഐ ബി,കെ എഫ് ഡബ്ള്യുബി,എ ഡി ബി എന്നിവയുമായി ചർച്ച പൂർത്തിയാക്കി. വായ്പയ്ക്ക് നീതി അയോഗിന്റേയും കേന്ദ്ര-ധന റെയിൽ മന്ത്രാലയങ്ങളുടെയും അംഗീകാരമുണ്ടെന്നും ഒപ്പം ജപ്പാൻ ബാങ്കിന്റെ പിന്തുണയും സിൽവർ ലൈൻ പദ്ധതിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സെര്‍വര്‍ തകരാര്‍ പരിഹരിച്ചില്ല; റേഷന്‍ വിതരണം ഇന്നും മുടങ്ങി
സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിലച്ചത്. അതേസമയം കടകള്‍ അടച്ചിട്ടാല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് റേഷന്‍ കട ഉടമകള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
Story Highlights : Todays Headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here